Sorry, you need to enable JavaScript to visit this website.

പുടിന്‍ സന്ദര്‍ശിച്ച കോവിഡ് ആശുപത്രി മേധാവിക്ക് വൈറസ് ബാധ

മോസ്കോ- റഷ്യയില്‍ കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയുടെ തലവനും  രോഗബാധ. പുടിന്‍ ആശുപത്രി സന്ദര്‍ശിച്ച് സ്ഥാപനമേധാവിയുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച്ച പിന്നിടുംമുമ്പാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതായി സ്ഥിരീകണം വരുന്നത്. 

മോസ്കോയില്‍ കോറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഹെഡ് ഡോക്ടർ ഡെനിസ് പ്രൊറ്റ്സെൻകോയാണ് താന്‍ രോഗം ബാധിച്ച് സെല്‍ഫ് ഐസൊലേഷനിലാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. റഷ്യയി കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ ഒരു പ്രധാന വ്യക്തിയാണ്  പ്രൊറ്റ്സെൻകോ. രാജ്യത്തെ രോഗവ്യാപനം സംബന്ധിച്ചും കോറോണ ആശുപത്രിലെ സാഹചര്യങ്ങളെ കുറിച്ചും ദൈനംദിന റിപ്പോർട്ടുകളും അപ്‌ഡേറ്റുകളും അദ്ദേഹം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. 

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മാർച്ച് 24 ന് ആശുപത്രിയില്‍ പരിശോധന നടത്തുകയും പ്രോറ്റ്‌സെൻകോയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്രോറ്റ്‌സെൻകോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രസിഡന്റിനും വൈറസ് ബാധിച്ചിരിക്കാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം നിഷേധിച്ച് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് രംഗത്തെത്തി. പതിവായി കൊറോണ പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തിയാണ് പുടിനെന്നും അദ്ദേഹത്തിന് രോഗമില്ലെന്നും പെസ്കോവ് പറഞ്ഞു.  

താരതമ്യേനെ കൊറോണ വൈറസ് ബാധ കുറച്ച് മാത്രം റിപ്പോ
പകർച്ചവ്യാധി ഇതുവരെ റഷ്യയെ താരതമ്യേന മിതമായി ബാധിച്ചിട്ടുണ്ടെങ്കിലും, ചൊവ്വാഴ്ച കേസുകളിൽ വൻ കുതിച്ചുചാട്ടം അനുഭവപ്പെട്ടു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 500 ആയി 2,337 ആയി ഉയർന്നു. മരണസംഖ്യ ഇരട്ടിയായി, ഒമ്പത് മുതൽ 17 വരെ.

ഇതര രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ വൈറസ് വ്യാപനം വളരെ കുറവ് രേഖപ്പെടുത്തിയ രാജ്യമായിരുന്നു റഷ്യ. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകള്‍ 500-ല്‍ നിന്ന് 2337 ആയി  ഉയര്‍ന്നു. ഇതുവരെ നടന്ന 17 മരണങ്ങളില്‍ 8 എണ്ണം ഇന്നലെ നടന്നതാണ്

Latest News