കോവിഡ് കാല കാഴ്ചകള്‍, ഓണ്‍ലൈന്‍ ലൈവില്‍ കവിയരങ്ങ്

തൃശൂര്‍ - വേണേല്‍ ചക്ക വേരിലും കായ്ക്കും എന്ന് പറയും പോലെ വേണേല്‍ കവിയരങ്ങ് ഓണ്‍ലൈന്‍ ലൈവിലും നടത്താം.
കേരളത്തിലെ ചൊല്ലരങ്ങുകളുടെ നായകനും പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന കവി കടമ്മനിട്ടയുടെ ചരമദിനത്തില്‍ ലൈവായി വീഡിയോ കവിയരങ്ങു സംഘടിപ്പിച്ച് സുഹൃത്തുക്കള്‍. കോവിഡ് ഭീതിയുടേയും ലോക് ഡൗണിന്റെയും കാലത്ത് വീട്ടിലിരുന്നും കവിത ചൊല്ലാം എന്ന സന്ദേശത്തോടെയാണ് കവിയരങ്ങ് നടത്തിയത്. സൂം ആപ് ഉപയോഗിച്ചു നടത്തിയ കവിയരങ്ങ് സംഘടിപ്പിച്ചത് എഴുത്തൊച്ച വാട്‌സപ്പ് ഗ്രൂപ്പ് ആണ.്  ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് തൃശൂരിലെ വീട്ടിലിരുന്ന് കവിയരങ്ങ് ഹോസ്റ്റ് ചെയ്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫിലും താമസിക്കുന്ന അമ്പതിലേറെ പേര്‍ കവിത ചൊല്ലിയും കേട്ടും ലൈവ് ഓണ്‍ലൈന്‍ കവിയരങ്ങില്‍ പങ്കെടുത്തു.
കടമ്മനിട്ടയുടെ ശാന്ത, കുറത്തി, കിരാത വൃത്തം, ചാക്കാല, കാട്ടാളന്‍ തുടങ്ങിയ പ്രശസ്ത കവിതകള്‍ ചൊല്ലി. രാവിലെ 11ന് ആരംഭിച്ച് മൂന്നു സെഷനായി രണ്ടു മണി വരെ നീണ്ടുനിന്നു.
കെ.ആര്‍. ബീന സാങ്കേതിക സഹായം നല്‍കി. പി.ബി.ഋഷികേശന്‍, സീന ശ്രീവത്സന്‍, ടി.കെ.കല മോള്‍, കണ്ണന്‍ സിദ്ധാര്‍ത്ഥ് ,റീബെ പോള്‍., അഞ്ചിത പൊതുവാള്‍, പൗര്‍ണ്ണമി വിനോദ്. ഡോ.കെ.എസ്.കൃഷ്ണകുമാര്‍, ശ്രീദേവി വിജയന്‍ , നഫീസത്തുബീവി, തുടങ്ങിയ മുപ്പതോളം പേര്‍ കവിത ചൊല്ലി.കൂടാതെ നിരീക്ഷകരും പങ്കെടുത്തു.കേരളത്തിലെ ആദ്യത്തെ വീഡിയോ ലൈവ് കവിയരങ്ങാണ് നടന്നതെന്ന്്് എഴുത്തൊച്ച വാട്‌സാപ്പ് ഗ്രൂപ്പ് പറഞ്ഞു.

 

 

 

Latest News