കോവിഡ് ബോധവല്‍ക്കരണത്തിന് തിരുവാതിരക്കളി

തൃശൂര്‍ - കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യത്യസ്തമായ ബോധവല്‍ക്കരണ പരിപാടിയുമായി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. തിരുവാതിര കളിയിലൂടെയാണ് കൊറോണയ്‌ക്കെതിരായ പഞ്ചായത്ത് ബോധവല്‍ക്കരണ സന്ദേശം നല്‍കിയിരിക്കുന്നത്. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങളാണ് ഈ അവതരണത്തിന് പിന്നില്‍. ഈ സമയത്ത് എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നെല്ലാം തിരുവാതിര പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു. കാണുന്നവര്‍ക്ക് ആസ്വദിക്കാനും സന്ദേശം ഉള്‍കൊള്ളാനും സാധിക്കുന്ന രീതിയിലാണ് തിരുവാതിരകളി ഒരുക്കിയിരിക്കുന്നത്.

 

Latest News