Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

60 കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക് സ്‌പെഷ്യല്‍ ഭക്ഷണ കിറ്റ്

തിരുവനന്തപുരം- കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ഡൗണ്‍ കാലത്ത് 60 വയസ് തികഞ്ഞ പട്ടികവര്‍ഗ കുടുംബാംഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ കിറ്റ് വിതരണം  തുടങ്ങിയതായി മന്ത്രി എ.കെ. ബാലന്‍.
പയര്‍, കടല, ശര്‍ക്കര, വെളിച്ചെണ്ണ, രണ്ടു കിലോ ഗോതമ്പ് എന്നിവയാണ് കിറ്റിലുള്ളത്. പുറമേ എല്ലാ വീട്ടുകാര്‍ക്കും  ഒരു മാസത്തെ അരി, പരിപ്പ്, ശര്‍ക്കര, സോപ്പ്, എന്നിവയടങ്ങുന്ന 900 രൂപ വിലവരുന്ന കിറ്റിന്റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. പൊതു വിഭാഗത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ക്ക് പുറമേയാണിത്. സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്ന് കിട്ടുന്നതിനും ഉള്‍നാടന്‍ വനാന്തരങ്ങളില്‍ വാഹനങ്ങളില്‍  സാധനം എത്തിക്കുന്നതിനും നേരിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയെടുത്തിട്ടുണ്ട്.
സര്‍ക്കാരിന്റെ കൈവശം ലഭ്യമല്ലാത്ത മരുന്നുകള്‍ പൊതുമാര്‍ക്കറ്റില്‍നിന്ന് വാങ്ങിക്കൊടുക്കുന്നതിനും ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം കൊടുത്തു. കുടിവെള്ളം ഉറപ്പാക്കാനും നടപടിയെടുത്തിട്ടുണ്ട്. ശേഖരിക്കുന്ന വനം ഉത്പന്നങ്ങള്‍ ബന്ധപ്പെട്ട ഓഫീസില്‍ സൂക്ഷിക്കുന്നതിനും ആദിവാസികള്‍ക്ക് ലഭ്യമാക്കുന്നതിനും ഉത്തരവ് നല്‍കിയിട്ടുണ്ട്. ആദിവാസി മേഖലയിലെ ഗൃഹസന്ദര്‍ശനം എല്ലാദിവസവും നടത്തുന്നതിനും ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ വീഡിയോകള്‍ പ്രാദേശിക ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത് ഇതിനകം ഊരുകളില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. വകുപ്പു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണം 144944 കുടുംബങ്ങളിലെ 480638 ആദിവാസികള്‍ക്ക് ലഭ്യമാകും.
ഇതുവരെ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി 1684 ആദിവാസികളെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ഇതില്‍ 45 പേര്‍ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലാണ് താമസിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് വയനാട് ജില്ലയിലാണ്- 1214 പേര്‍.
പട്ടികവര്‍ഗ വിഭാഗത്തില്‍ ഇതുവരെ ആരും കോവിഡ്-19 പോസിറ്റീവ് വിഭാഗത്തിലില്ല. രണ്ടുപേരെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി രോഗവിമുക്തമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തില്‍ 25460 കോളനികളും നിരീക്ഷണത്തിലാണ്. വാര്‍ഡ് കമ്മിറ്റികള്‍ ദൈനംദിന നിരീക്ഷണം നടത്തുന്നുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 3185 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. എറണാകുളത്ത് ഒരാള്‍ കോവിഡ്-19 പോസിറ്റീവാണ്.
പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ 9497425252, 8589097048 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

Latest News