Sorry, you need to enable JavaScript to visit this website.

മഞ്ഞുപാളികൾക്കുനടുവിൽ ഒഴുകുന്ന ഹോട്ടൽ

മഞ്ഞുപാളികൾക്കു നടുവിൽ ഒഴുകുന്ന ഹോട്ടലാണ് 'ആർട്ടിക് ബാത്ത്.’
സ്വീഡനിലെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഈ അതിമനോഹര ഹോട്ടൽ രൂപഘടന കൊണ്ടും ശ്രദ്ധേയമാണ്. പൂജ്യത്തിന്റെ  ആകൃതിയിൽ രൂപകൽപന. ലൂലെ നദിയിലൂടെ ഹോട്ടൽ ഇങ്ങനെ ഒഴുകും. നദിയിൽ ഒരു കുളം തെന്നിമാറുന്നതു പോലെ, ഹോട്ടലിൽ പ്രവേശിക്കണമെങ്കിൽ ഒരു മരപ്പാലത്തിലൂടെ പോകണം.
ഹോട്ടലിന്റെ  മധ്യഭാഗത്ത് വലിയ നീന്തൽകുളമുണ്ട്. 12 റൂമുകൾ ഉള്ള ഹോട്ടലിൽ വിവിധ ഭാഗങ്ങളിൽ നീന്തുന്നതിനുള്ള സൗകര്യം ഉണ്ട്.
രണ്ട് ആർക്കിടെക്റ്റുകൾ ചേർന്നാണ് ഈ മനോഹര ഹോട്ടൽ രൂപകൽപന ചെയ്തത്. ബെർട്ടിൽ ഹാർസ്‌ട്രേമും ജോൺ കൗപിയും ആണ് ആ  ആർക്കിടെക്റ്റുകൾ.  യോഗക്കും ധ്യാനത്തിനുമായുള്ള പ്രത്യേക സൗകര്യങ്ങളും ഈ ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ലൂലെയ് വിമാനത്താവളത്തിൽ നിന്നും ഒരു മണിക്കൂർ 15 മിനിറ്റ് യാത്ര ചെയ്താൽ ഹോട്ടലിൽ എത്താം.

Latest News