ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തില്‍ സമ്മേളിച്ചതിന് തബ് ലീഗ് ജമാഅത്തുകാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവര്‍ ഇതേ കുറ്റം ചെയ്ത മറ്റുള്ളവരേയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷ്.
ഗായിക കനിക കൂപിറനേയും അവരുടെ സല്‍ക്കാരത്തില്‍ പങ്കെടുത്ത വി.ഐ.പികളേയും അറസ്റ്റ് ചെയ്യണം. കോവിഡ് പുറപ്പെട്ട ശേഷം യോഗം നടത്തിയ എം.എല്‍.എമാരേയും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനില്‍ക്കെ, പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത ഇരു സഭകളിലേയും 700 എം.പിമാരേയും അറസ്റ്റ് ചെയ്യണം- സാഗരിക ഷോഷ് ട്വറ്റ് ചെയ്തു.
സമ്മേളനത്തിന്റെ സംഘാടകർക്കെതിരെ എഫ്.ഐ.ആർ ഫയല്‍ ചെയ്യാന്‍ ദല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ നിർദേശം നല്‍കിയിരുന്നു. കോവിഡ് ജിഹാദാണെന്ന് ആരോപിച്ച് സംഘ് പരിവാരം സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങുകയും ചെയ്തു.






