Sorry, you need to enable JavaScript to visit this website.

വീട്ടിലിരിപ്പ്: ചക്കക്ക് പ്രിയമേറി

വടകര - കൊറോണയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ ചക്കക്ക് പ്രിയമേറാൻ കാരണമായി. കഴിഞ്ഞ വർഷം ആർക്കും വേണ്ടാതെ പ്ലാവിൻ ചുവട്ടിൽ വീണടിഞ്ഞ ചക്ക ഇന്ന് ഡിമാന്റുള്ള വസ്തുവായി. കുടുംബം മുഴുവൻ വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ ചക്ക പുഴുക്ക് പതിവായി. 
മാത്രമോ ചക്കകുരുവിന്റെ കറി, ചുള വറുത്തത്, ഉപ്പേരി, ചക്ക പായസം അങ്ങിനെ നീളുന്നു ഐറ്റങ്ങൾ. ചക്ക പൊതുവെ ഇത്തവണ കുറഞ്ഞത് ഏറെ കുഴക്കുന്നുണ്ട്. പച്ചക്കറികൾക്ക് ക്ഷാമവും, ഉള്ളതിന് വിലയുമായതോടെ കൂടുതൽ പേരും ചക്കയെ തന്നെയാണ് ആശ്രയിക്കുന്നത്. 

 

Latest News