Sorry, you need to enable JavaScript to visit this website.

കൊച്ചു ഇർഫാന്റെ സമ്പാദ്യം  കമ്യൂണിറ്റി കിച്ചന് നൽകി

ഈരാറ്റുപേട്ട- ലോക്ഡൗൺ കാലത്ത് വീടിനു മുന്നിലെ കൊച്ചുപെട്ടിക്കടയിൽ നടത്തിയ കച്ചവടത്തിലൂടെ ലഭിച്ച തുക കമ്യൂണിറ്റി കിച്ചണിലേക്ക് നൽകി ഇർഫാൻ. ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബൽക്കീസ് നവാസിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. കച്ചവട കേന്ദ്രമായ ഈരാറ്റുപേട്ടയിലെ പല കുട്ടികളുടെയും അവധിക്കാലത്തെ വരുമാന മാർഗം കൂടിയാണ് ഇത്തരം പെട്ടിക്കടകൾ. മിഠായികളും ഉപ്പിലിട്ട ഉൽപന്നങ്ങളുമാണ് ഇത്തരം കടകളിലെ വിൽപന വസ്തുക്കൾ. സ്‌കൂൾ അവധി ദിവസങ്ങളിലാണ് ഇർഫാന്റെ കടയിൽ കച്ചവടം നടന്നിരുന്നത്. ലോക്ഡൗൺ പ്രഖാപിച്ചതിനെ തുടർന്ന് ഭക്ഷണ വിതരണത്തിന് നഗരസഭ നടപടി ആരംഭിച്ചതോടെയാണ് കച്ചവടത്തിലൂടെ ലഭിച്ച തുക കൈമാറാൻ ഇർഫാൻ തിരുമാനിച്ചത്. മാതാപിതാക്കളായ നവാസും ബൽക്കീസും പിന്തുണയുമേകി. നടയ്ക്കലിലുള്ള സാമൂഹിക കിച്ചണിലെത്തിയാണ് തുക കൈമാറിയത്. കോ-ഓർഡിനേറ്റർ പരിക്കുട്ടി മേത്തർ തുക ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്‌പെക്ടർ മഹ്‌റൂഫ്, ബൽക്കീസ് നവാസ് തുടങ്ങിയവർ സംബന്ധിച്ചു.

 

Latest News