Sorry, you need to enable JavaScript to visit this website.

മദീനയിൽ അടച്ച പ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കുകൾ

മദീനയിൽ അടച്ച പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ക്ലിനിക്കുകൾ. വലത്ത്: നിരോധാജ്ഞയിൽ നിന്ന് ഇളവുള്ള വിഭാഗത്തിൽ പെട്ട യാത്രക്കാരന്റെ ശരീര താപനില ആരോഗ്യ പ്രവർത്തകൻ പരിശോധിക്കുന്നു. 


മദീന - കൊറോണ വ്യാപനം തടയുന്നതിന് മദീനയിൽ അടച്ച ഡിസ്ട്രിക്ടുകളിൽ ആരോഗ്യ വകുപ്പ് മൊബൈൽ ക്ലിനിക്കുകൾ പുറത്തിറക്കുകയും മെഡിക്കൽ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തു. പരിശോധനകളും ചികിത്സകളും ആവശ്യമുള്ളവർക്ക് വേണ്ട പരിചരണങ്ങൾ നൽകുന്ന മെഡിക്കൽ സംഘങ്ങളും മൊബൈൽ ക്ലിനിക്കുകളും മരുന്നുകൾ വിതരണം ചെയ്യുന്നുമുണ്ട്. അടച്ച പ്രദേശങ്ങളിൽ നിന്ന് പുറത്തുകടക്കുന്നവരുടെയും ഈ ഡിസ്ട്രിക്ടുകളിൽ പ്രവേശിക്കുന്നവരുടെയും ശരീര താപനില മെഡിക്കൽ സംഘങ്ങൾ പരിശോധിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നവരും തന്ത്രപ്രധാന സേവന മേഖലകളിൽ ജോലി ചെയ്യുന്നവരും അടക്കമുള്ളവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൊബൈൽ ക്ലിനിക്കുകൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 
മദീനയിൽ അടച്ച ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നിത്യോപയോഗ വസ്തുക്കളും ലഭ്യമാണ്. സ്ഥാപനങ്ങളിൽ വില സ്ഥിരതയുമുണ്ട്. ഭക്ഷ്യവസ്തുക്കൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ സാധാരണ പോലെ ഈ ഡിസ്ട്രിക്ടുകളിൽ പ്രവേശിക്കുകയും പുറത്തു പോവുകയും ചെയ്യുന്നുണ്ട്. മദീനയിൽ ആറു ഡിസ്ട്രിക്ടുകളാണ് അടച്ചിരിക്കുന്നത്. 

 

 

Latest News