സൗദിയില്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നതെങ്ങിനെ

റിയാദ്- സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതും നിയമലംഘകരെ പിടികൂടുന്നതും പബ്ലിക് പ്രോസിക്യൂട്ടറുടെ നേരിട്ടുളള മേല്‍നോട്ടത്തിലാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വക്താവ് ഡോ. മാജിദ് അല്‍ദുസൈമാനി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷന്റെ മോണിറ്ററിംഗ് യൂണിറ്റിന് കീഴിലെ മൂന്നു വിഭാഗങ്ങളാണ് 24 മണിക്കൂറും സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്. 
യൂണിറ്റിലെ സാങ്കേതിക വിഭാഗമാണ് നിരന്തര നിരീക്ഷണം വഴി നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ യൂണിറ്റിന് കീഴിലെ നിയമവകുപ്പിന് കൈമാറും. ഇവരാണ് നിയമനടപടികളെ കുറിച്ച് ശുപാര്‍ശ ചെയ്യേണ്ടത്. ഈ വിഭാഗത്തിന്റെ ശുപാര്‍ശനുസരിച്ച് നടപടികള്‍ക്കായി മൂന്നാമത്തെ വിഭാഗത്തിന് കൈമാറും. അവരാണ് നിയമലംഘകരെ വിളിച്ചുവരുത്തുകയോ പിടികൂടുകയോ ചെയ്യേണ്ടത്.

Latest News