Sorry, you need to enable JavaScript to visit this website.

സാമൂഹ്യ അകലം പാലിക്കൂ;ഡിജിറ്റല്‍ പണമിടപാട് നടത്തൂ ആര്‍ബിഐ

ന്യൂദല്‍ഹി-കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യമാകെ ലോക്ക്‌ഡൌണിലാണ്. ഈ സാഹചര്യത്തില്‍ പണമിടപാടുകള്‍ ഡിജിറ്റല്‍ രൂപത്തില്‍  നടത്തണമെന്ന് നിര്‍ദേശം നല്‍കി റിസര്‍വ്വ് ബാങ്ക്. 
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.ആര്‍ബിഐ 
യുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കുന്നത്.സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും സ്വീകരിക്കേണ്ടതുണ്ട്.
ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡ്,മൊബൈല്‍ ആപ്പുകള്‍ തുടങ്ങീ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങളും ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തണം എന്നും സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ സുരക്ഷിതമായിരിക്കുവേന്നും അദ്ദേഹം പറയുന്നു.കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച 
21 ദിവസത്തെ ലോക്ക്‌ഡൌണ്‍ രാജ്യത്ത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ ഗവര്‍ണറും സാമൂഹ്യ അകലം പാലിക്കണം എന്ന സന്ദേശം നല്‍കുന്നത്.

Latest News