Sorry, you need to enable JavaScript to visit this website.

ജോ ഡിഫിക്ക് പിന്നാലെ ജപ്പാന്‍ ഹാസ്യതാരവും കൊറോണ പിടിച്ച് മരിച്ചു

ടോക്കിയോ- അമേരിക്കന്‍ ഗായകന്‍ ജോ ഡിഫി(61)ക്ക് പിന്നാലെ ജപ്പാനിലെ പ്രമുഖ ഹാസ്യതാരം കെന്‍ ഷിമുറയും കൊറോണ ബാധിച്ച് മരിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് കെന്‍ ഷിമുറ (70) അന്തരിച്ചത്. ജപ്പാനില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ സെലിബ്രിറ്റിയാണ്. 1970 മുതല്‍ സിനിമയില്‍ സജീവമായ ഷിമുറ എഴുപതുകളിലും എണ്‍പതുകളിലും ടെലിവിഷന്‍ കൊമഡി പരിപാടികളില്‍ സജീവമായിരുന്നു. 2016ല്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി. പനിയും ശ്വാസതടസ്സവും ബാധിച്ച് മാര്‍ച്ച് 19നാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

 

Latest News