കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ഔദ്യോഗിക കൃത്യവിലോപത്തിന്റെ പേരില്‍ ദല്‍ഹിയില്‍ രണ്ടു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്റ് ചെയ്തു. ഗതാഗത സംവിധാനങ്ങളെല്ലാം റദ്ദാക്കി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ദല്‍ഹിയില്‍ ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങിയതിന്റെ പേരിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്.
ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രേണു ശര്‍മ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് വര്‍മ എന്നിവരെയാണ ്‌സസ്‌പെന്റ് ചെയ്തത്. ഭവന, കെട്ടിട, ഭൂമി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യ ഗോപാല്‍, ശീലംപൂര്‍ എസ്.ഡി.എം അജയ് കുമാര്‍ അറോറ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

Latest News