കൊറോണക്കാര്യത്തില്‍ ചൈനയെ മറികടന്ന് സ്‌പെയിനും

മഡ്രീഡ്- ഇറ്റലിക്ക് പിന്നാലെ സ്‌പെയിനും കൊറോണ കേസുകളുടെ കാര്യത്തില്‍ ചൈനയെ മറികടന്നു. സ്‌പെയിനില്‍ ജനങ്ങളുടെ സഞ്ചാരത്തിന് കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിസിനസ് പ്രമുഖരില്‍നിന്നും പ്രാദേശിക അധികാരികളില്‍നിന്നും ശക്തമായ പ്രതിഷേധമുണ്ടാകുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്ത് വരുന്നത്.
ഏപ്രില്‍ മധ്യം വരെ ജനങ്ങളെ ലോക്ഡൗണ്‍ ചെയ്യാനുള്ള തീരുമാനമാണ് സ്‌പെയിന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാലിതിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ ഒറ്റരാത്രിയില്‍ പുതുതായി 812 പേര്‍ കൂടിയാണ് സ്‌പെയിനില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 7340 ആയി.സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിലും എട്ട് ശതമാനം വര്‍ധനയുണ്ട്. 85195 പേര്‍ക്കാണ് രോഗബാധയുള്ളത്. ചൈനയിലിത് 81470 ആണ്.
സ്‌പെയിന്‍ ആരോഗ്യ മേധാവി ഫെര്‍നാണ്ടോ സൈമണിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാ ദിവസവും ഇദ്ദേഹം പത്രസമ്മേളനം നടത്താറുണ്ടായിരുന്നു.

 

Latest News