ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് നിരീക്ഷണത്തില്‍

ലണ്ടന്‍- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്‌സിനെ കോറൊണ രോഗലക്ഷണത്തെ തുടര്‍ന്ന് ഐസലേഷനിലാക്കി. പ്രധാനമന്ത്രി കൊറോണ ബാധിച്ച് ചികിത്സയിലാണ്.
ബോറിസ് സര്‍ക്കാരിലെ ഏറ്റവും ശക്തരായ നേതാക്കളില്‍ പ്രമുഖനാണ് കമ്മിംഗ്‌സ്. രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.
കോവിഡ് രോഗബാധിതനാകുന്ന ആദ്യ രാഷ്ട്രത്തലവനാണ് ബോറിസ് ജോണ്‍സന്‍. അദ്ദേഹത്തിന്റെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കിനും അസുഖം പിടിപെട്ടു. സര്‍ക്കാരിന്റെ ചീഫ് മെഡിക്കല്‍ ഉപദേശകന്‍ ക്രിസ് വിറ്റിയും കൊറോണ ബാധിച്ച് ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് കമ്മിംഗ്‌സും ഐസലേഷനിലായിരിക്കുന്നത്.
പ്രധാനമന്ത്രി ബോറിസ്, ധനമന്ത്രിയുടെ ഡൗണിംഗ് സ്ട്രീറ്റിലുള്ള ഓഫീസിലിരുന്നാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം പ്രതിദിന മീറ്റിംഗുകള്‍ നടത്തുന്നുണ്ട്.

 

Latest News