Sorry, you need to enable JavaScript to visit this website.

കൊറോണയുടെ പേരില്‍ പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം-  പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരുടെ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്ന കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്.
ജോലിചെയ്തിരുന്ന രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടിലെത്തിയ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് വ്യത്യസ്തമായി ഉണ്ടായത്. അതിന്റെ പേരില്‍ പ്രവാസികളെ ഒരുതരത്തിലും അപഹസിക്കാന്‍ പാടില്ല.
നാട്ടിലേക്ക് വരാന്‍ കഴിയാത്ത പ്രവാസികള്‍ ഇപ്പോള്‍ കുടുബത്തെയോര്‍ത്ത് കടുത്ത ഉത്കണ്ഠയിലാണ്. നിങ്ങള്‍ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തില്‍ സര്‍ക്കാരിന് പറയാനുള്ളത്.  ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങളുടെ  കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് നിങ്ങളുടെ കൂടെയുണ്ട്. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ  ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News