Sorry, you need to enable JavaScript to visit this website.

പുതിയ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്‌നങ്ങള്‍ ലോക്ഡൗണ്‍ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചതായി കണ്ടുവെന്നും അത് ഇപ്പോള്‍ വേണ്ട കുറച്ച് കഴിഞ്ഞു മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കുട്ടികള്‍ ലോക്ഡൗണ്‍ കാലഘട്ടം ഉപയോഗപ്രദമായി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.

 

Latest News