സൗദിയില്‍ കര്‍ഫ്യൂ സമയത്ത് കവര്‍ച്ചാ ശ്രമം: യുവാവിനെ നാട്ടുകാര്‍ പിടികൂടി

ജിദ്ദ - ദക്ഷിണ ജിദ്ദയിലെ ഗുലൈല്‍ ഡിസ്ട്രികടില്‍ കര്‍ഫ്യൂ സമയത്ത് അനാഥ യുവതിയുടെ വീട്ടില്‍ കവര്‍ച്ചക്ക് ശ്രമിച്ച മൂന്നംഗ സംഘത്തില്‍ ഒരാളെ പ്രദേശവാസികള്‍ പിടികൂടി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിച്ചു.
രാത്രി  കര്‍ഫ്യൂ മൂലം തെരുവുകള്‍ വിജനമായ നേരം നോക്കിയാണ് മൂന്നംഗ സംഘം യുവതിയുടെ വീട്ടില്‍ കവര്‍ച്ചക്ക് ശ്രമിച്ചത്. യുവതിയുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയതോടെ സംഘത്തില്‍ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. മൂന്നാമനെ നാട്ടുകാര്‍ പിടിച്ചുവെച്ച് കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിച്ചു. യുവാവിന്റെ പക്കല്‍ കത്തി കണ്ടെത്തി. പ്രതിയെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News