Sorry, you need to enable JavaScript to visit this website.

കൊറോണയും ആഗോള രാഷ്ട്രീയവും 

നമ്മുടെ കാലഘട്ടത്തിൽ മനുഷ്യന്റെ വിധിയുടെ അർത്ഥതലങ്ങളെ അവതരിപ്പിക്കപ്പെടുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് വിധേയമായിക്കൊണ്ടാണെന്ന് ജർമൻ സാഹിത്യകാരനും നൊബേൽ പ്രൈസ് ജേതാവുമായ തോമസ്മാൻ 1930 കളിൽ പറയുകയുണ്ടായി. വുഹാനിൽ നിന്നും ദുഃഖവാർത്ത വന്നപ്പോൾ തന്നെ കൊറോണയിൽ രാഷ്ട്രീയം കലർന്നിട്ടുണ്ടായിരുന്നു. ഇനിയത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങുമോ അതല്ല, പുതിയൊരു ആഗോള രാഷ്ട്രീയ സാമ്പത്തിക ക്രമം സൃഷ്ടിക്കപ്പെടുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്.
1990 - 91 ൽ മിഖായേൽ ഗോർബച്ചേവ് സോവിയറ്റ് യൂനിയന്റെ അവസാന പ്രസിഡന്റായിരുന്ന ദശാസന്ധിയിലാണ് ശീതയുദ്ധം അവസാനിക്കുന്നത്. ഗഌസ് നോസ്ത്, പെരിസ്‌ട്രോയിക്ക എന്നീ നവ നയനിലപാടുകളിലൂടെ സോവിയറ്റ് റഷ്യയുടെ പതനം സംഭവിച്ചു. ലോക പോലീസ് വാഷിംഗ്ടൺ മാത്രമായി. ഇക്കാലയളവിൽ അമേരിക്കയുടെ ചട്ടുകമായിരുന്ന, പിന്നീട് കൊടിയ ശത്രുവായ സദ്ദാം ഹുസൈൻ പറയുന്നതായ ഒരു വീഡിയോ ഇന്ന് പ്രചരിക്കുന്നുണ്ട്. അമേരിക്ക കൊറോണവൈറസ് ഉപയോഗിച്ചുകൊണ്ട് ഇറാഖിനെ തകർക്കുമെന്നുള്ള ഭീഷണിയാണതിൽ. സമാനമായ ഭീഷണികൾ ഇസ്രായിലിൽനിന്നും ശത്രുരാജ്യങ്ങൾക്കു നേരെ ഉയർന്നുവന്നതായി കേൾക്കുകയുണ്ടായി.


സോവിയറ്റിന്റെ പതനവും അമേരിക്കൻ ഏകമുഖ ലോകക്രമവും ശക്തയായൊരു എതിരാളിക്കുള്ള അവസരം തുറന്നിടുകയായിരുന്നു. തൽക്കാലം ആ സ്ഥാനലബ്ധിക്കർഹത ചൈനക്ക് തന്നെയാണ്. ലോകത്തെ ഏറ്റവും കൂടിയ ജനസംഖ്യ, ഏറ്റവും വലിപ്പമുള്ള മൂന്നാമത് രാജ്യം, സാമ്പത്തിക വളർച്ചാ നിരക്ക്, ലോക കമ്പോളത്തിന്റെ കുത്തക എന്നീ നിലകളിൽ അമേരിക്കയുടെ സ്വാഭാവിക എതിരാളി ഇന്ന് ചൈന തന്നെയാണ്. മറ്റൊന്ന് ദാർശനിക നിലപാടിന്റേതാണ്. അമേരിക്ക മുതലാളിത്തത്തിന്റെയും നവ ലിബറലിസത്തിന്റെയും ദീപശിഖയേന്തുമ്പോൾ ചൈന 1949 മുതൽ കമ്യൂണിസ്റ്റ് രാജ്യമാണ്. മുതലാളിത്തം അതിന്റെ വർഗ ശത്രുവാണ്.
 ആവിർഭാവ കാലത്തു തന്നെ അവർക്കിടയിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. 1950 മുതൽ 1953 വരെ തെക്ക് വടക്ക് കൊറിയകൾ തമ്മിലുണ്ടായ യുദ്ധത്തിൽ തെക്കിന്റെ കൂടെ അമേരിക്കയും വടക്കിന്റെ കൂടെ ചൈനയും നിലയുറപ്പിച്ചു. ആത്യന്തികമായി, അമേരിക്ക ചൈനയുടെ സൈനിക വ്യാളിയുടെ ശക്തി ഞെട്ടലോടെ അനുഭവിക്കുകയായിരുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഡോണൾഡ് ട്രംപ് ചൈനീസ് വൈറസെന്ന് ആക്ഷേപിച്ചു. വുഹാൻ വൈറസെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞു. ഇത് ചൈനയെ ചൊടിപ്പിച്ചു. കൊറോണവൈറസ് യു.എസിൽ നിന്നാണ് ഉത്ഭവിച്ചതെന്നും വുഹാനിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ യു.എസ് മിലിട്ടറി ആയിരിക്കാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയൻ സൗ തിരിച്ചടിച്ചു. ഈ വൈറസ് ശ്രദ്ധയിൽ വരുന്നത് 2019 നവംബറിലാണ്. ഒക്ടോബർ 18 മുതൽ 27 വരെ അമേരിക്കയുടെ മിലിറ്ററി ഗെയിം ടീം വുഹാനിൽ പരിശീലനത്തിന് വന്നിരുന്നു. അവരിൽ പലർക്കും ഫഌ പിടിപെട്ടിരുന്നു. അതിനാൽ ഗെയിമൊന്നും നടന്നില്ല.


 അമേരിക്കൻ മിലിറ്ററി വുഹാനിൽ കൊറോണ വിതച്ചുപോയെന്ന ചൈനയുടെ വാദം വിവാദമായി. ഈ വാദത്തിനുപോൽബലകമായി, അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സെന്ററിൽ ഒക്ടോബർ 18 ന് സി.ഐ.എ പങ്കെടുത്ത ഇവന്റ് 201 സെമിനാറിന്റെ വിഷയം തന്നെ പുതിയ വൈറസായ കോവിഡ് ആയിരുന്നുവെന്നും (2019), നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് എന്ന അമേരിക്കൻ ആരോഗ്യ വകുപ്പിന് കീഴിലുള്ള 
സംഘടന ടെക്‌സാസിലെ ഏൃലളളലഃ കിര.നുമായി കോവിഡ വാക്‌സിൻ വികസിപ്പിക്കാനും വേണ്ടി പത്തൊമ്പത് മില്യൺ ഡോളറിന്റെ കരാറൊപ്പിട്ടുവെന്നും ചൈന എടുത്തുകാണിക്കുന്നു.
അമേരിക്കയിൽ തന്നെ 2019 ജൂൺ മുതൽ പ്രത്യേകതരം ഫഌ ബാധിച്ച് നൂറുകണക്കിനാളുകൾ അസാധാരണമാംവിധം മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പെറ്റിഷൻ മാർച്ച് 20 ന് വൈറ്റ്ഹൗസ് വെബ്‌സൈറ്റിൽ വരികയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു. 
സെപ്റ്റംബറിൽ ഇരുപത്തിരണ്ട് സ്‌റ്റേറ്റുകളിലായി ആറായിരമാളുകൾ ഫഌ കാരണം മരിച്ചിട്ടുണ്ടെന്ന് ചില വാർത്തകൾ പ്രചരിക്കുന്നുമുണ്ട്. യു.എസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡിന്റെ ഒരു വീഡിയോയിൽ കൊറോണവൈറസ് ബാധിച്ചാണ് ചില മരണങ്ങൾ സംഭവിച്ചതെന്ന് സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അമേരിക്കയിൽ കൊറോണവൈറസ് നേര#േത്ത പിടിപെട്ടിരിക്കാം. അതിൽ ചില രാഷ്ട്രീയവും ഉണ്ടായിരിക്കാം.


അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ നിർദേശപ്രകാരം 1943 ൽ സ്ഥാപിച്ച ബയോളജിക്കൽ വെപ്പൺ ലാബിൽ ആന്ത്രാക്‌സ്, പ്ലേഗ്, തുലാറെമിയ, ബ്രൂസെല്ല, കോക്‌സിയെല്ല, വി.ഇ.ഇ, ബൊട്ടുലിസം മുതലായ വൈറസുകൾ ശത്രുവിനെതിരെ ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ച് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 
ഇത് ആറ്റംബോംബുകളേക്കാൾ മാരകമാണ്. 1915 ൽ ജർമൻ ആർമി അലൈഡ് ആർമിക്കെതിരെ ഒന്നാംലോക മഹായുദ്ധ കാലത്ത് ജൈവായുധം വികസിപ്പിച്ചെടുത്തു. അതാണ് തുടക്കം. പിന്നീട് ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക മുതലായ രാജ്യങ്ങളും ഈ പാത പിന്തുടർന്നു. 1941 ഡിസംബറിൽ ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബറിൽ ബോംബിട്ടതോടെ അമേരിക്കയും ബ്രിട്ടനും കാനഡയും ചേർന്ന് സൂക്ഷ്മാണു ആയുധങ്ങൾ വികസിപ്പിക്കാൻ ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചു. സൂക്ഷ്മാണു ശാസ്ത്രത്തിന്റെ പ്രപിതാവെന്നറിയപ്പെടുന്ന ഡോ. തിയോഡോർ റൂസ്‌ബെറിയാണ് അന്നതിന്റെ തലപ്പത്തുണ്ടായിരുന്ന വ്യക്തികളിലൊരാൾ. ഇതിന്റെ വിനാശത്തിന്റെ വ്യാപ്തിയോർത്ത് അവസാന നിമിഷം അദ്ദേഹം പ്രോജക്റ്റിൽനിന്നും പുറത്തു കടന്നു.
ചൈനയുടെ സമഗ്രാധിപത്യ മോഹങ്ങൾ വേറൊരു വശമാണ്. പ്രത്യയശാസ്ത്രാധിഷ്ഠിത രാഷ്ട്രങ്ങളേത് തന്നെയായായാലും സമഗ്രാധിപത്യമാണ് അതിന്റെ ലക്ഷ്യം. 
1949 ഒക്ടോബർ ഒന്നിനാണ് കുമിന്താങ് ഭരണകൂടത്തെ തറ പറ്റിച്ചുകൊണ്ട് ജനകീയ ചൈനീസ് റിപ്പബ്ലിക്കിന് മാവോ സേ തുങ് ചരിത്രം കുറിക്കുന്നത്. ഇന്ത്യയും ചൈനയും ഒരേസമയം ഉദയം ചെയ്ത രണ്ട് രാഷ്ട്രങ്ങളാണ്. നെഹ്‌റു വിശ്വപൗരനായി ഖ്യാതി നേടിയ കാലം. ചൈനയുമായി ഉറ്റ ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹം പരിശ്രമിച്ചു. 1954 ൽ ചൈന സന്ദർശിച്ചു. ചൈനയുടെ പ്രധാനമന്ത്രി ചുവാൻ ലായ് 1956 ൽ ഇന്ത്യയിൽ വരികയും സൗഹൃദം ശക്തിപ്പെടുത്തുകയും ചെയ്തു. 


അമേരിക്കയുടെ അതൃപ്തി നുരഞ്ഞുപൊങ്ങിയിട്ടും കമ്യൂണിസ്റ്റ് റഷ്യയും കമ്യൂണിസ്റ്റ് ചൈനയും നെഹ്‌റു ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. പക്ഷേ, 1961 ൽ ഒരു മുന്നറിയിപ്പുമില്ലാതെ അവർ ഇന്ത്യയെ ആക്രമിച്ചു. ഈ സംഭവം നെഹ്‌റുവിന് എന്തെന്നില്ലാത്ത ആഘാതമുണ്ടാക്കുകയും പിന്നീട് തിരിച്ചുവരാത്തവണ്ണം നെഹ്‌റുവിന്റെ പ്രസരിപ്പ് എന്നെത്തേക്കുമായി അസ്തമിക്കുകയും 1964 ൽ ആ     മഹാൻ മരണപ്പെടുകയും ചെയ്തു.
ചൈന ശക്തമാണ്. അമേരിക്കൻ വിപണിയടക്കം ചൈനയുടെ ഉള്ളംകൈയിലാണ്. പക്ഷേ, അവിടം കൊണ്ട് തൃപ്തരാവാൻ അവർ തയാറല്ല. ടെക്‌നോളജിയിൽ പിറകിലായിരുന്ന ചൈന അതും വരുതിയിലാക്കിയിരിക്കയാണ്. കൊറോണക്കാലത്തെ അതിജീവിച്ചത് ടെക്‌നോളജിയുടെ ഇതഃപര്യന്തമില്ലാത്ത ഇടപെടൽ സാധ്യമാക്കിക്കൊണ്ടായിരുന്നു. വുഹാനിൽനിന്നും എണ്ണൂറ് കിലോമീറ്റർ ദൂരത്തുള്ള ഷാങ്ഹായിയിലോ 1200 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ ബീജിംഗിലോ കൊറോണ എത്തിനോക്കിയില്ല എന്നത് ആശ്ചര്യമായി തോന്നുന്നവർ കുറവല്ല. 
ചൈനീസ് മോഡൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്ന#ു വിളിക്കപ്പെടുന്ന വിതാനത്തിലേക്ക് അവരുയർന്നു. അമേരിക്കയും യൂറോപ്പും മഹാമാരിയിൽ കൂപ്പുകുത്തിയാൽ ചൈനയുടെ യുഗമാകും. ഏത് കമ്പനിക്കും ഏത് സമ്പദ്ഘടനക്കും വിലയിടുന്നത് ബീജിംഗ് ആകുന്ന ഒരു മാറ്റം സംഭവിച്ചേക്കാം. അതോടൊപ്പം, ബയോ ടെററിസം എന്നൊരു പുതിയ യുദ്ധരീതി വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം. അതിലേറെ അമേരിക്കയും ലോകവും പേടിക്കുന്നത് കൊറോണക്ക് ശേഷം ചൈന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വന്തമാക്കി ലോകത്തെ സ്വന്തം വിരൽത്തുമ്പിൽ അമ്മാനമാടുമോ എന്നു കൂടിയാണ്.


ഇരുപതാം നൂറ്റാണ്ട് മനുഷ്യ കുലം കണ്ടത്തിൽവെച്ചേറ്റവും വിപത്ത് ഏറിയതായിരുന്നു. ഇരുപത് കോടി ജനതയെ വംശീയോന്മൂലനത്തിന് ഇരയാക്കിയ പാപക്കറയുടെ ചരിത്രമുണ്ട് പറയാൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആ ചോരച്ചാലിലൂടെ അതിരു കവിഞ്ഞൊഴുകുകയാണ്. രൂക്ഷതക്ക് കുറവുണ്ടാകാം; പക്ഷേ, സമാധാനത്തിലേക്കോ  ഗാന്ധിയൻ സഹവർത്തിത്വത്തിലേക്കോ കുടമാറ്റം നടന്നിട്ടില്ല. വരുംകാലം യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും വേദിയാകും. അതിനുപയോഗിക്കുന്നത് മിറാഷ് മിസൈലുകൾ ആകണമെന്നില്ല. കൊറോണ ആയിക്കൂടെന്നുമില്ല.
 

Latest News