Sorry, you need to enable JavaScript to visit this website.

അഭിമാനിക്കാം, അനുമോദിക്കാം; കൊറോണക്കെതിരെ സൗദിയുടെ പോരാട്ടം-video

റിയാദ് - കോവിഡ് വ്യാപനത്തിനെതിരായ സൗദിയുടെ പോരാട്ടം പരക്കെ പ്രശംസിക്കപ്പെടുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് രാജ്യത്ത് വിവിധ നടപടികള്‍ സ്വീകരിക്കുന്നത്.
മനുഷ്യ ജീവന് ഏറ്റവും വലിയ മുന്‍ഗണന നല്‍കണമെന്നാണ് കിരീടാവകാശി നിര്‍ദേശിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറയുന്നു.

സൗദിയില്‍ കഴിയുന്ന എല്ലാവര്‍ക്കും സൗജന്യമായി കൊറോണ ചികിത്സ നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിട്ടുമുണ്ട്.

കൊറോണ നിര്‍മാര്‍ജന ശ്രമങ്ങള്‍ കിരീടാവകാശി  സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കൊറോണ നിര്‍മാര്‍ജന ശ്രമങ്ങളില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പരസ്പര സംയോജനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയില്‍ നിന്നും ആരും മുക്തരല്ല. കൊറോണ വൈറസിനുള്ള പ്രതിരോധ മരുന്നുകള്‍ക്ക് അന്തിമാംഗീകാരം നല്‍കുന്നതിനു മുമ്പായി അവ പരീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതുവരെ കൊറോണക്ക് അംഗീകരിക്കപ്പെട്ടതോ സ്ഥിരീകരിക്കപ്പെട്ടതോ ആയ ചികിത്സ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

Latest News