മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

റിയാദ്- മക്കയുടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂസമയം 24 മണിക്കൂര്‍ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് മുതല്‍ കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം തുടരും. അജ്‌യാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് ഇന്ന്് മൂന്നു മണി മുതല്‍ കര്‍ഫ്യൂ ആരംഭിക്കുന്നത്. ബഖാലകളിലേക്കും ആരോഗ്യസ്ഥാപനങ്ങളിലേക്കും രാവിലെ ആറു മുതല്‍ ഉച്ചക്ക് മൂന്നു വരെ പോകാവുന്നതാണ്. നേരത്തെ കര്‍ഫൂവില്‍ ഇളവ് ലഭിച്ചവര്‍ക്ക് ആനുകൂല്യം തുടരും

Latest News