റിയാദ്- സൗദിയിൽ കോവിഡ് ബാധിച്ച മുഴുവൻ ആളുകൾക്കും മികച്ച ചികിത്സ നൽകാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ചികിത്സ പൂർണമായും സൗജന്യമായിക്കും. വിസ നിയമം ലംഘിച്ചവർക്കും ചികിത്സ നൽകണമെന്നും ആരെയും വേർതിരിച്ചു കാണരുതെന്നും രാജാവ് ഉത്തരവിട്ടു. അസുഖത്തിന്റെ ലക്ഷണം കാണിക്കുന്നവരെ ചികിത്സിക്കാനാണ് ഉത്തരവ്. ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഹയാണ് ഇക്കാര്യം പറഞ്ഞത്.






