Sorry, you need to enable JavaScript to visit this website.

കോവിഡ്19: ടാറ്റ 1500 കോടി രൂപ നൽകും

ടാറ്റ സൺസ് കോവിഡ് പ്രതിരോധത്തിനായി ആയിരം കോടി രൂപ നൽകുമെന്ന് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. മഹാവ്യാധിക്കെതിരേയുള്ള പ്രവർത്തനങ്ങൾക്കായി ടാറ്റ ട്രസ്റ്റ്‌സ് ചെയർമാൻ രത്തൻ എൻ. ടാറ്റ 500 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചതിനു പുറമേയാണിത്.
ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈയവസരത്തിൽ ടാറ്റാ ട്രസ്റ്റ് പ്രതിസന്ധി നിർമാർജന സംവിധാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും  പരസ്പര സഹകരണത്തോടെ ഗ്രൂപ്പിന്റെ മുഴുവൻ നൈപുണ്യവും പ്രയോജനപ്പെടുത്തുമെന്നും ചന്ദ്രശേഖരൻ പ്രസ്താവനയിൽ അറിയിച്ചു. 

Latest News