Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം-മുഖ്യമന്ത്രി

തിരുവനന്തപുരം- സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ അവസരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗത്തിലാണ് പുതിയ നിര്‍ദേശം മുന്നോട്ടു വെച്ചത്.

സൗജന്യ റേഷന്‍ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. ഈ സാഹചര്യത്തിലാണ് സഹായം അഭ്യര്‍ത്ഥിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ശത്തോടെ പൊതുവേ സര്‍വീസ് സംഘടനകള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം, ഇത് നിര്‍ബന്ധിത പിരിവിലേക്ക് മാറരുത് എന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കമ്മിറ്റികളില്‍ കൂടിയാലോചിച്ച ശേഷം തീരുമാനം എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കാമെന്നാണ് സര്‍വീസ് സംഘടനകളുടെ നിലപാട്. അതേസമയം, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് പൂര്‍ണമായ യോജിപ്പാണ് രേഖപ്പെടുത്തിയത്.

 

Latest News