അഞ്ചാമത്തെ പരിശോധന നെഗറ്റീവ് ആകുമെന്ന ശുഭപ്രതീക്ഷയുമായി കനിക

ലഖ്‌നൗ- അടുത്ത കോവിഡ് 19 ടെസ്റ്റ് നെഗറ്റീവാകുമെന്ന ശുഭപ്രതീക്ഷയുമായി ഗായിക കനിക കപൂര്‍. തുടര്‍ച്ചയായി നടത്തിയ നാലു ടെസ്റ്റകളും പോസിറ്റീവായിരുന്നു. ഇനി അഞ്ചാമത്തെ പരിശോധനയാണ് നടത്താനുള്ളത്.

ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രജുവേറ്റ് മെഡിക്കല്‍ സയന്‍സസിലാണ് കനിക ചികിത്സയില്‍ തുടരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന താന്‍ സുഖമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കനിക അറിയിച്ചിരുന്നു.

 

Latest News