മാണ്ട്യ- കോവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗണില്‍ നഗരങ്ങളില്‍ പഴത്തിനും പച്ചക്കറിക്കും വേണ്ടി ജനങ്ങള്‍ ക്യൂ നില്‍ക്കുമ്പോള്‍ മറുഭാഗത്ത് കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ നശിപ്പിക്കുന്നു. മൊത്തവിപണയിലേക്ക് പച്ചക്കറികള്‍ എത്താക്കാനാകാത്തതാണ് കര്‍ഷകര്‍ക്ക് വിനയായത്.
കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ റോഡരികില്‍ നശിപ്പിച്ചു. ശ്രീരംഗപട്ടണത്തെ ഗഞ്ചാമില്‍ കര്‍ഷകനായ സോമു മൂന്ന് ടണ്‍ സപോട്ടയാണ് റോഡരികില്‍ തള്ളിയത്. വിപണിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാലും ആരും വാങ്ങാനില്ലാത്തതിനാലു മറ്റു മാര്‍ഗമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ചിക്ക്ബല്ലാപുരില്‍ മുനിഷാപ്പ ലോഡ് കണക്കിന് മുന്തിരി വളക്കുഴിയില്‍ തള്ളി. മാണ്ട്യയില്‍ വില്‍ക്കാന്‍ കഴിയാത്തിതിനെ തുടർന്ന് തക്കാളി പുഴയില്‍ തള്ളി.







