Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽനിന്ന് ഓടിക്കണമെന്ന് രാജസേനൻ

തിരുവനന്തപുരം- അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽനിന്ന് ഓടിക്കണമെന്ന് ബി.ജെ.പി നേതാവും സംവിധായകനുമായ രാജസേനൻ. ഇവർ നാടിന് ആപത്താണെന്നും ഇവരെ എത്രയും വേഗം അവർക്ക് ആവശ്യമുള്ളതൊക്കെ നൽകി തിരിച്ചയക്കണമെന്നും രാജസേനൻ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് രാജസേനൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിൽനിന്ന് ഓടിക്കാൻ ഇതിലും പറ്റിയ സമയം ഇനി വരാനില്ലെന്നും ഇവരെ ഉടൻ ഓടിക്കണമെന്നും രാജസേനൻ ആവശ്യപ്പെട്ടു.

നേരത്തെയും താൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും രാജസേനൻ പറയുന്നു. കുറെ വർഷം മുമ്പ് കേരളത്തിലെ ഏത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചാലും നമുക്ക് ഒരു അസുഖവും വരാറില്ലായിരുന്നുവെന്നും തുച്ഛമായ ശമ്പളത്തിന് അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്ക് ചേർന്നതോടെ ഹോട്ടലുകൾ വൃത്തിഹീനമായെന്നും രാജസേനൻ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിനും ഇവരെ ചിലർ ഉപയോഗിച്ചു. ഒരു വ്രതം പോലെ കേരളമടക്കം ലോക്ഡൗണിൽ പങ്കെടുക്കുമ്പോൾ അത് തകർക്കാനുള്ള ശ്രമമാണ് ഈ തൊഴിലാളികൾ നടത്തിയതെന്നും ഇത് കാണാതെ പോകരുതെന്നും രാജസേനൻ പറയുന്നു. 
അന്യസംസ്ഥാന തൊഴിലാളികളെ കഴിഞ്ഞദിവസമാണ് അതിഥി തൊഴിലാളികളായത്. അതിഥികൾക്ക് ആരെങ്കിലും ശമ്പളം കൊടുക്കുമോ എന്നും രാജസേനൻ ചോദിച്ചു.
 

Latest News