ഭക്ഷ്യസാധനങ്ങൾ നന്നായി പാക്ക് ചെയ്യണം- നഗരസഭ

റിയാദ്- ഡെലിവറി ബോയ് മുഖേന കൊടുത്തയക്കുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി പാക്ക് ചെയ്യണമെന്ന് റിയാദ് നഗരസഭ റെസ്റ്റോറന്റ്, ബൂഫിയ ഉടമകളോട് ആവശ്യപ്പെട്ടു. ഓരോ പാർസലും ഡെലിവറിക്ക് കൈമാറുന്നതിന് മുമ്പ് പൊതിയുകയോ സ്‌റ്റേപ്പിൾ ചെയ്യുകയോ വേണം. ഭക്ഷണം സുരക്ഷിതമായി ഉപഭോക്താവിന് എത്തിയെന്ന് ഉറപ്പുവരുത്താനാണിത്. നഗരസഭ വ്യക്തമാക്കി.

Latest News