മുംബൈ-കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ച് ഹിന്ദി നടി ശിഖ മല്‍ഹോത്ര. മഹാരാഷ്ട്രയിലെ ഹിന്ദുരുദായസാമ്രട്ട് ബാലസാഹേബ് താക്കറെ ട്രോമ ആശുപത്രിയിലാണ് താരം ജോലി ചെയ്യുന്നത്. ഈ വെള്ളിയാഴ്ചയാണ് ശിഖ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.
വര്‍ധമാന്‍ മഹാവിര്‍ മെഡിക്കല്‍ കോളേജ്, സഫര്‍ദര്‍ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ശിഖ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ നഴ്‌സായി ജോലി തുടങ്ങാന്‍ പ്രചോദനമായത് തന്റെ അമ്മയാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്.
നേരത്തെ നഴ്‌സായ തന്റെ അമ്മയുടെ ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'കാഞ്ച്‌ലി ലൈഫ് ഇന്‍ എ സ്ലോ' എന്ന ചിത്രത്തില്‍ ശിഖ അഭിനയിച്ചിട്ടുണ്ട്.