തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗം

ചെന്നൈ- തമിഴ്നാട്ടില്‍ കോവി‍ഡ് ബാധിച്ച മലയാളി ഡോക്ടറുടെ 10 മാസം പ്രായമുള്ള കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചു. ഡോകറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും രോഗം പകര്‍ന്നുകിട്ടിയിട്ടുണ്ട്. 29കാരിയായ ഡോക്ടറും കുടുംബവും കോട്ടയത്ത് നിന്നുള്ളവരാണ്.  58 വയസ്സാണ് ഡോക്ടറുടെ അമ്മയുടെ പ്രായം. വീട്ടുജോലിക്കാരിക്ക് 51 വയസ്സുണ്ട്. 

കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിൽസയിലായിരുന്ന നാലുപേരെയും ഈറോട് പെരുംതുറൈ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റെയില്‍വേയുടെ ആശുപത്രിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. മാര്‍ച്ച് 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Latest News