Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍  പത്ത് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് 

ചെന്നൈ- തമിഴ്‌നാട്ടില്‍ ഇന്ന് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് അടക്കം എട്ടു പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. രോഗബാധിതരെല്ലാം ഈരോഡ് സ്വദേശികളാണ്. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം അന്‍പതായി.
കര്‍ണാടകയില്‍ ഇന്നു ഏഴ് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച നഞ്ചന്‍ കോട്ടെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
 

Latest News