പുല്‍പള്ളി-ഹോട്ടലുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ കുറഞ്ഞവിലയ്ക്കു ഭക്ഷണം ലഭ്യമാക്കി തെസ്‌ലി ഹോട്ടല്‍ ഉടമ മുസ്തഫയും കുടുംബവും. ടൗണിലെയും സമീപങ്ങളിലെയും വാടക ക്വാര്‍ട്ടേഴ്‌സുകളിലും മുറികളിലും ആശുപത്രികളിലുമാണ് ഭക്ഷണം പൊതികളിലാക്കി മുസ്തഫ എത്തിക്കുന്നത്. ഊണ്‍, പൊറോട്ട, ചപ്പാത്തി, കറികള്‍ തുടങ്ങിയവയാണ് ഓര്‍ഡറനുസരിച്ചു തയാറാക്കി പാഴ്‌സലുകളാക്കി വിതരണം ചെയ്യുന്നത്. ലാഭം ഒഴിവാക്കിയാണ് കച്ചവടം. സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവും അധ്വാനക്കൂലിയും കണക്കാക്കിയാണ് ഉണിനു ഉള്‍പ്പെടെ വിലയിടുന്നത്. ലോക്ഡൗണിന്റെയും നിരോധനാജ്ഞയുടെയും പശ്ചാത്തലത്തില്‍ പണമുണ്ടായിട്ടും അന്നം മുട്ടിയവര്‍ക്കു മുസ്തഫയുടെ സേവനം വലിയ സഹായമായി.

	
	




