മാനന്തവാടി-ലോക്ഡൗണ്‍ നിര്‍ദേശങ്ങളും നിരോധനാജ്ഞയും ലംഘിച്ചു സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയതിനു രണ്ടു വൈദികരടക്കം 10 പേരെ പോലീസ് അറസ്റ്റുചെയ്തു. ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ.ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാ.പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍, കന്യാസ്ത്രീകളായ സന്തോഷ, നിത്യ, മേരി ജോണ്‍ എന്നിവരെയാണ് സി.ഐ.അബ്ദുല്‍ കരീമും സംഘവും അറസ്റ്റു ചെയ്തത്. ഇവര്‍ക്കു പിന്നീട് ജാമ്യം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.






