മിലന്- ഇറ്റലിയിലെ കൊറോണ മരണം പതിനായിരം കടന്നു. കൊറോണ രൂക്ഷമായി ബാധിച്ച ലൊംബാര്ദിയയിലാണ് ഏറ്റവും കൂടുതല്‍ മരണം- 6360.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. ലൊംബാര്‍ദിയയില്‍ ഞായറാഴ്ച മാത്രം 416 പേരാണ് മരിച്ചത്. ശനിയാഴ്ച മരണം 542 ആയിരുന്നു. ഇവിടെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 41,007 ആയിട്ടുണ്ട്.






