പോലീസിന്റെ തല്ലു കാണാനിറങ്ങി, മുട്ടന്‍ പണി കിട്ടി

പത്തനംതിട്ട- പുറത്തിറങ്ങുന്നവരെ പോലീസ് തല്ലുന്ന ഫോട്ടോകള്‍ വാട്‌സാപ്പില്‍ കണ്ട് സഹിക്കാതെ രംഗം നേരിട്ടു കാണാനിറങ്ങിയ യുവാവിന് കിട്ടിയത് മുട്ടന്‍ പണി. കറങ്ങിനടന്നയാളെ പോലീസ് പൊക്കി കേസെടുത്തു.
റോഡിലിറങ്ങി പോലീസിനടുത്ത് ബൈക്കില്‍ വട്ടംചുറ്റി നടക്കുകയായിരുന്നു ഇയാള്‍. അടൂരിലാണ് സംഭവം. ആവശ്യങ്ങള്‍ക്കല്ലാതെ റോഡിലിറങ്ങരുതെന്ന് പറഞ്ഞ് രാവിലെ മുതല്‍ കാവല്‍ നില്‍ക്കുന്ന പോലീസിന്റെ മുമ്പിലാണ് ഇയാള്‍ ചെന്നുപെട്ടത്. ചോദിച്ചപ്പോള്‍ പോലീസ് അടിക്കുന്ന വിഡിയോകള്‍ കണ്ട് സംഗതി നേരില്‍ കാണാന്‍ ഇറങ്ങിയതാണത്രെ.
കഴിഞ്ഞ ദിവസം സൂചി വാങ്ങാനിറങ്ങിയ ആള്‍ക്കെതിരെയും കേസെടുത്തിരുന്നു. അമ്മയ്ക്ക് അവില്‍ നനയ്ക്കാന്‍ പൊടി പരിപ്പ് വാങ്ങാന്‍ ഇറങ്ങിയ ആളും കേസില്‍പെട്ടു.

 

 

Latest News