ലോക്ക്ഡൗണ്‍; മദ്യം കിട്ടാത്തതില്‍ മനംനൊന്ത് കൊടുങ്ങല്ലൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു


തൃശൂര്‍- കൊടുങ്ങല്ലൂരില്‍ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില്‍ സുനേഷ് (32) ആണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് കാണാതായ യുവാവിന്റെ മൃതദേഹം കടലായി പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. മദ്യത്തിന് അടിമയായിരുന്ന യുവാവ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

മദ്യം ലഭിക്കാത്തതിനാല്‍ സുനേഷ് അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് ബീവറേജസുകളും അടച്ചിട്ടതോടെ മദ്യാസക്തിയെ തുടര്‍ന്നുള്ള മരണങ്ങള്‍ കേരളത്തില്‍ ഉയരുകയാണ്.
 

Latest News