Sorry, you need to enable JavaScript to visit this website.

ആറ് ലക്ഷത്തോളം ചൈനീസ് മാസ്‌കുകള്‍ പിന്‍വലിച്ച് ഡച്ച് സര്‍ക്കാര്‍

ആംസ്റ്റര്‍ഡാം- ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ആറു ലക്ഷത്തോളം മാസ്‌കുകള്‍ നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് പിന്‍വലിച്ചു. ഗുണനിലവാരമില്ലാത്തതിനാലാണ് മാസ്‌കുകള്‍ പിന്‍വലിച്ചതെന്ന് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

13 ലക്ഷം മാസ്‌കുകള്‍ ഇറക്കുമതി ചെയ്തതില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകുതിയോളം ആശുപത്രികളില്‍ എത്തിച്ചിരുന്നു. ഇവ പിന്‍വലിച്ചതിനു പുറമെ, അവേശഷിക്കുന്ന വിതരണം ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 21-നാണ് ചൈനീസ് നിര്‍മാതാക്കള്‍ എഫ്എഫ്പി2 ഗ്രേഡിലുള്ള മാസ്‌കുകള്‍ നെതര്‍ലാന്‍ഡ്‌സിലെത്തിച്ചത്. രാജ്യത്ത് കഴിഞ്ഞ ദിവസം വരെ 1800 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 600 പേര്‍ മരിച്ചിരുന്നു.


കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള ക്വിക് റിസള്‍ട്ട് ടെസ്റ്റ് കിറ്റുകള്‍ ചൈനയിലേക്ക് മടക്കി അയക്കാന്‍ സ്‌പെയിന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുണനിലവാരമില്ലാത്തതു തന്നെ കാരണം. 46.7 കോടി ഡോളറിന്റെ മെഡിക്കല്‍ സാമഗ്രമികളാണ് സ്‌പെയിന്‍ ചൈനയില്‍നിന്ന് വാങ്ങിയിരുന്നത്.

 

Latest News