മലയാളം ന്യൂസ് വാർത്ത സൗദി സുരക്ഷാസൈന്യത്തിന്റെ പേജിലും

റിയാദ് - പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ എന്നിവ കൊണ്ടുപോവുന്ന വാഹനങ്ങൾക്ക് കർഫ്യൂ ബാധകമല്ലെന്നും അവ ചെക്ക് പോസ്റ്റുകളിൽ തടയില്ലെന്നുമുള്ള മലയാളം ന്യൂസ് വാർത്ത പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിന്റെ ട്വിറ്റർ പേജിൽ ഇടം പിടിച്ചു. ഇന്നലെ രാത്രിയാണ് സെക്യൂരിറ്റി വിഭാഗം മലയാളം ന്യൂസ് വാർത്തയിലെ വരികൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതിനകം ആയിരക്കണക്കിന് പേർ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

സുരക്ഷാ സേനയുടെ പോസ്റ്റിൽ ഇതാദ്യമായി മലയാളത്തിൽ പോസ്റ്റ് കണ്ട ആഹ്ലാദത്തിലാണ് മലയാളികൾ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സൗദി സർക്കാർ ശ്രമങ്ങളെ മലയാളികളടക്കമുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള മലയാളം ന്യൂസ് ശ്രമത്തിനുള്ള അംഗീകരം കൂടിയാണ് സുരക്ഷാ സേനയുടെ ട്വീറ്റ്. 

Latest News