Sorry, you need to enable JavaScript to visit this website.

ജിദ്ദ നഗരത്തിലേക്ക് പ്രവേശനം വിലക്കി; കര്‍ഫ്യൂ മൂന്ന് മണി മുതല്‍

ജിദ്ദ- കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജിദ്ദ നഗരത്തിലും കര്‍ശനമാക്കി. ജിദ്ദയില്‍ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും വിലക്കി. ഇന്ന് മുതല്‍ വൈകിട്ട് മൂന്ന് മണി മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തല്‍ വരികയും ചെയ്യും.

പുതിയ ഉത്തരവ് പ്രകാരം  ഞായറാഴ്ച മുതൽ ജിദ്ദയിലെ കർഫ്യൂ സമയം ആരംഭിക്കുന്നത് വൈകുന്നേരം മൂന്ന് മണി മുതലായിരിക്കും. കർഫ്യൂ അവസാനിക്കുന്നത് നേരത്തെയുള്ളതു പോലെ രാവിലെ ആറു മണിക്കും. 
ജിദ്ദ ഗവർണ്ണറേറ്റ് പരിധിയിൽ നിന്ന് പുറത്ത് പോകുന്നതിനും ജിദ്ദയിലേക്ക് പ്രവേശിക്കുന്നതിനും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് കർഫ്യൂ കാലവയളവ് അവസാനിക്കുന്നതുവരെ തുടരും. 

മദീനയിലെ ആറ്  ഡിസ്ട്രിക്ടുകളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം കഴിഞ്ഞ ദിവസം മുതല്‍ വിലക്കിയിരുന്നു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ വ്യാഴം മുതൽ മക്ക, മദീന, റിയാദ് തുടങ്ങിയ പട്ടണങ്ങളിലേക്കും തിരിച്ചും പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ക്കും കർഫ്യൂ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തു.

 

Latest News