മസ്ജിദു നബവി പണ്ഡിതന്‍ സുലൈമാൻ അൽ റുഹേലി ഖുബ മസ്ജിദിന്‍റെ പുതിയ ഇമാം

മദീന- ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മദീനയിലെ മസ്ജിദുൽ ഖുബായിൽ പുതിയ ഇമാമിനെ നിശ്ചയിച്ചു. മദീനയിലെ വിശുദ്ധ ഹറമിലെ പണ്ഡിതൻ സുലൈമാൻ അൽ റുഹൈലിയെയാണ് ഇമാമായി നിയമിച്ചത്. ഇമാം സ്വാലിഹ് മഗമീസിക്ക് പകരമാണ് നിയമനം. നിയമനത്തിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മതകാര്യമന്ത്രി അബ്ദുൽ ലത്തീഫ് ആലുശൈഖിനും നന്ദി പറയുന്നതായി സുലൈമാൻ അൽ റിഹേലി ട്വീറ്റ് ചെയ്തു.
 

Latest News