കണ്ണൂർ- കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി കണ്ണൂരിൽ മരിച്ചു. ഈ മാസം 21ന് ഷാർജയിൽനിന്ന് എത്തിയ മയ്യിൽ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുൽ ഖാദറാ(65)ണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അബ്ദുൽ ഖാദർ ഒറ്റയ്ക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ബന്ധുക്കളെയെല്ലാം മറ്റ് വീടുകളിലേക്ക് മാറ്റിയാണ് അബ്ദുൽ ഖാദർ ഇവിടെ കഴിഞ്ഞിരുന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.