ബ്രിട്ടീഷുകാര്‍ക്ക് മടങ്ങാന്‍ റിയാദില്‍നിന്ന് പ്രത്യേക വിമാനം

റിയാദ്- സൗദിയിലുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതിന് സൗദി എയര്‍ലൈന്‍സ് പ്രത്യേക സര്‍വീസ് നടത്താന്‍ സമ്മതിച്ചതായി ബ്രിട്ടീഷ് എംബസി അറിയിച്ചു.

ഞായറാഴ്ച റിയാദില്‍നിന്നാണ് ആദ്യ വിമാനം. ആവശ്യമായി വരികയാണെങ്കില്‍ വാരാന്ത്യത്തില്‍ മറ്റൊരു സര്‍വീസ് കൂടി നടത്തുമെന്ന് എംബസി വെളിപ്പെടുത്തി.
ജിദ്ദ, ദമാം എന്നിവിടങ്ങളില്‍നിന്നും ആവശ്യമാണെങ്കില്‍ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തലേക്ക് സര്‍വീസുണ്ടാകും.

 

Latest News