റിയാദ്,ജിസാന്‍ നഗരങ്ങളിലേക്ക് ഹൂത്തി മിസൈല്‍; സൗദി സേന തകര്‍ത്തു

റിയാദ്- യെമനിലെ ഹൂത്തികള്‍ സൗദി തലസ്ഥാന നഗരമായ റിയാദിനു നേരെ തൊടുത്തുവിട്ട മിസൈല്‍ സൗദി വ്യോമ സേന ആകാശത്ത് വെച്ച് നശിപ്പിച്ചു.രണ്ടു മിസൈലുകള്‍ ആകാശത്ത് വെച്ച് നശിപ്പിച്ചുവെന്നാണ് പ്രാഥമിക വിവരം. നഗരത്തില്‍ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നു.

ജിസാനുനേരെ വന്ന ഒരു മിസൈലും ആകാശത്തുവെച്ച് തകർത്തതായി റിപ്പോർട്ടുകളില്‍ പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/03/28/houthiattack.jpeg

Latest News