Sorry, you need to enable JavaScript to visit this website.

തെരുവു കച്ചടവക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വര്‍-രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ വരുമാനം നഷ്ടപ്പെട്ട തെരുവുകച്ചടവക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.
3,000 രൂപവീതമാണ് സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത 65,000 തെരുവുകച്ചവടക്കാര്‍ക്ക് നല്‍കുക. മാത്രമല്ല പാകംചെയ്ത ഭക്ഷണം സ്വയം സഹായ സംഘങ്ങള്‍ വഴി ദരിദ്രര്‍ക്ക് ലഭ്യമാക്കുമെന്ന് പട്‌നായിക് വ്യക്തമാക്കി.
ഓരോ പഞ്ചായത്തിലെയും 100200 പേര്‍ക്ക് ഭക്ഷണം ലഭ്യമാക്കും. തൊഴിലാളികള്‍ക്ക് നാല് മാസത്തെ അലവന്‍സ്, സൗജന്യനിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല നഗര പ്രദേശങ്ങളിലെ ഭവനരഹിതര്‍ക്കും ഭിക്ഷക്കാര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്.
അതേസമയം, ഒഡീഷയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ 2200 കോടിയുടെ പാക്കേജ് ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

Latest News