സൗദിയില്‍നിന്നെത്തിയ സ്ത്രീയുടെ ഏഴുമാസം പ്രായമായ കുഞ്ഞിനും കോവിഡ്

മുംബൈ- മഹാരാഷ്ട്രയില്‍ പുതുതായി കോവിഡ് ബാധിച്ച 33 പേരില്‍ ഏഴു മാസം പ്രായമായ കുഞ്ഞും. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 186 ആയി. മുംബൈയില്‍ ഒറ്റ ദിവസം 22 രോഗബാധിതരാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് അഞ്ച് പേരുടെ നില ഗുരുതരമാണ്.
 
ജോഗേശ്വരിയിലെ എച്ചബിടി ട്രോമാ കെയര്‍ ഹോസ്പിറ്റലിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയ കുഞ്ഞിന്റെ മാതാവിന് രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആറു പേരുടെ സാമ്പിള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.

 

Latest News