Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മണ്ണാർക്കാട് സ്വദേശി സൗദിയില്‍ നിര്യാതനായി

ജിസാൻ- മണ്ണാർക്കാട് സ്വദേശി കുന്നിൽ ചന്ദ്രൻ എന്ന ബാബു (46) ജിസാനിലെ ബെയ്ഷിൽ നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബെയ്ഷ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ച് ദിവമായി രോഗബാധിനായിരുന്നു. ഇരുപത്തഞ്ച് വർഷത്തോളമായി  മഹല്ലയിലും അസാമയിലുമായി വർക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു.
ഭാര്യ: ഊർമ്മിള. മക്കൾ: ജ്യോത്സന, ജ്യോതിഷ്. പിതാവ്: ഗോപാലൻ. മാതാവ്: ദേവകി.
മൃതദേഹം ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ. നിയമ നടപടികളുമായി ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗവും ജിസാൻ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായി, ജീവകാരുണ്യ പ്രവർത്തകരായ ബഷീർ ആക്കോട്, കോട്ടയം മൊയ്തീൻ എന്നിവർ രംഗത്തുണ്ട്.

 

Latest News