തിരക്കേറി: തായിഫ് പച്ചക്കറി മാർക്കറ്റ് അടപ്പിച്ചു

തായിഫ് സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ അനുഭവപ്പെട്ട കടുത്ത തിരക്ക്. 

തായിഫ് - കടുത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് തായിഫ് സെൻട്രൽ പച്ചക്കറി മാർക്കറ്റ് നഗരസഭ കഴിഞ്ഞ ദിവസം അടപ്പിച്ചു. രണ്ടു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് തിരക്കു കുറക്കുന്നതിന് സമാന രീതിയിൽ നഗരസഭ പച്ചക്കറി മാർക്കറ്റ് അടപ്പിക്കുന്നത്. കടുത്ത തിരക്കു കൊറോണ വ്യാപന ഭീഷണിക്ക് ഇടയാക്കിയേക്കുമെന്ന കാര്യം കണക്കിലെടുത്താണ് മുൻകരുതലെന്നോണം താൽക്കാലികമായി പച്ചക്കറി മാർക്കറ്റ് പോലീസുമായി സഹകരിച്ച് നഗരസഭ അടപ്പിച്ചത്.
 

Tags

Latest News