പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതയായി

റിയാദ്- പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കരിയന്നൂര്‍ പട്ടന്‍മാര്‍തൊടി പരേതനായ അബുക്കയുടെ ഭാര്യ ആയിഷ (65) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതയായി. റിയാദില്‍ ജോലി ചെയ്യുന്ന മകന്‍ നവാസിന്റെ അടുത്തേക്ക് രണ്ടു മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തിയതായിരുന്നു. പരുതൂര്‍ കെ.എം.സി.സി സ്‌നേഹ സാന്ത്വനം യു.എ.ഇ ചാപ്റ്റര്‍ പ്രവര്‍ത്തകന്‍ ബാബു റിയാസ്, സൂറൂര്‍, സീനത്ത്, റഹ് മത്ത് എന്നിവര്‍ മറ്റു മക്കളാണ്. സിദ്ദീഖ് കരിയന്നൂര്‍, സൈയ്തലവി എന്ന മണി കരിവാന്‍പടി എന്നിവരാണ് ജാമാതാക്കള്‍.
റിയാദ് ശുമൈസി ഹോസ്പിറ്റലിലുള്ള മയ്യിത്ത് ഇവിടെ ഖബറടക്കുന്നതിനുള്ള നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മകന്‍ റിയാസിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Latest News