Sorry, you need to enable JavaScript to visit this website.

കോവിഡ് വിപത്തിനു കാരണം സ്വവര്‍ഗവിവാഹമെന്ന് ശിയാ നേതാവ്

ബഗ്ദാദ്- സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കയതിനാലാണ് ലോകം ഇപ്പോള്‍ കോവിഡ് 19 വിപത്ത് നേരിടുന്നതെന്ന് ഇറാഖിലെ ശിയാ നേതാവ് മുഖ്തദ അല്‍ സദര്‍. എല്ലാ സര്‍ക്കാരുകളും ഉടന്‍ തന്നെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ നടപടി പിന്‍വലിക്കണമെന്ന് അദ്ദേഹം ട്വിറ്റര്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു. സ്വവര്‍ഗ വിവാഹം വിധേയമാക്കിയ 30 രാജ്യങ്ങളില്‍ ഭൂരിഭാഗവും യൂറോപ്പിലാണ്.


സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഖ്തദ സദറും അനുയായികളും ഒരു പളളിയില്‍ ഒത്തുചേര്‍ന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇറാഖില്‍ ഒരാഴ്ചത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വരെ ഇറാഖില്‍ 42 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 506 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം പറയുന്നു.

 

Latest News