Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 6 പേര്‍ക്ക് കൂടി കോവിഡ്; വ്യാപനം കണ്ടെത്താന്‍ റാപിഡ് ടെസ്റ്റിന് അനുമതി

തിരുവനന്തപുരം- സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 2 പേരും കൊല്ലം, മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യ മരണം സംഭവിച്ചതില്‍ ദു:ഖം രേഖപ്പെടുത്തി കൊണ്ടായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ചികിത്സ സംവിധാനങ്ങള്‍ എത്ര ശക്തമായാലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്നും ഇത്തരം അനുഭവങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരന്‍ കോവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്.

സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഡെസ്‌പ്രേറ്റുകള്‍, വെന്റിലേറ്ററുകള്‍, പിപി കിറ്റ്, എന്‍.95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍  സംസ്ഥാനത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി നാലുപേര്‍ക്കുകൂടി രോഗം ഭേദമായി.  6067 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 5276 എണ്ണം കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest News